Skip to main content

അപേക്ഷ തീയതി നീട്ടി

 

ആലപ്പുഴ: കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജിലേക്കുളള ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഓഗസ്റ്റ് 23വരെ നീട്ടി. നിലവിലുളള ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമേ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നീ കോഴ്സുകളിലേയ്ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 9447488348, 9400606242.

date