Skip to main content

പൊതു സ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ: മാതൃകാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. ആഗസ്റ്റ് 14ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും. ഡോ. വി. ശിവദാസൻ എം.പി മുഖ്യാതിഥിയായിരിക്കും
പിണറായി ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതി എന്ന നിലയിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിച്ചത്. 13 സർക്കാർ സ്ഥാപനങ്ങളിൽ ഓൺഗ്രിഡ് പദ്ധതിയിലും 17 അംഗൻവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോർജ നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പിണറായി ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ദിവ്യ, അനെർട്ട് സി.ഇ.ഒ നരേന്ദ്ര നാഥ് വേലുരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 2782/2021

date