Skip to main content

ജനപ്രതിനിധികൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം നൽകും

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ   ഉത്തരവാദിത്തടൂറിസം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള  പരിശീലനം    ഉത്തരവാദിത്ത ടൂറിസം  മിഷൻ നൽകും. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2020-25 കാലയളവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 31 നു വൈകിട്ട് 5 മണിക്ക് മുൻപ് https://www.keralatourism.org/responsible-tourism/ ത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2334749.
പി.എൻ.എക്സ്. 2784/2021
 

date