Skip to main content

മെഡിക്കല്‍ എന്‍ട്രന്‍സ്: സൗജന്യ പരിശീലനം

 

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തില്‍ 'വിദ്യാതീരം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ എന്‍ട്രന്‍സ്, പി.എസ്.സി., സിവില്‍ സര്‍വ്വീസ്, ബാങ്ക് ടെസ്റ്റ് എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസ്, മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 24നകം ജില്ലാ ഫിഷറീസ് ഓഫീസ്, മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കൂ. വിശദവിവരത്തിന് ഫോണ്‍: 0477 2251103. 
 

date