Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് 26 ന്

ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുള്ള അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ അപേക്ഷയിലുള്ള കേരള സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 26ന് രാവിലെ 11 ന് എറണാകുളം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ നടത്തും. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർ 25ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും ഇ-മെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. കോവിഡ് പ്രോട്ടേക്കോൾ പാലിച്ചാകും തെളിവെടുപ്പ്. തെളിവെടുപ്പിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് ധരിച്ചു എത്തുകയും, കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ മുഖേന ലഭിക്കുന്ന അഭിപ്രായങ്ങൾ, സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 27ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പി.എൻ.എക്സ്. 2788/2021

date