Skip to main content

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട തിയതി 18 വരെ നീട്ടി.
അപേക്ഷയും അനുബന്ധ രേഖകളും 24ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in  ൽ ലഭിക്കും.
പി.എൻ.എക്സ്. 2791/2021

date