Skip to main content

സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കും

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു. അനസ്‌തേഷ്യാ അസോസിയേറ്റ് പ്രൊഫസർ, സ്പീച്ച് ആന്റ് സാലോവിങ് തെറാപ്പിസ്റ്റ് എന്നിവരെ കരാറിലും പാത്തോളജി അസോസിയേറ്റ് പ്രൊഫസറെ കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുമാണ് നിയമിക്കുന്നത്. ബയോഡേറ്റയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ccrccareers@gmail.com ലേക്ക് 24 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.ccrc.kerala.gov.in, ഫോൺ: 0484-2411700.
പി.എൻ.എക്സ്. 2795/2021

date