Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസ്

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയ്‌നിംഗ് (കെ-ലാംപ്സ്(പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസ്സുകൾ  ആഗസ്റ്റ്് 28ന് തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും സെപ്റ്റംബർ നാലിന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും സെപ്റ്റംബർ 11ന് എറണാകുളത്ത് പത്തടിപ്പാലം മെട്രോ സ്റ്റേഷനടുത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും.
കോഴ്‌സിന് അഡ്മിഷൻ ലഭിച്ച, പരീക്ഷാ ഫീസടച്ച രേഖയും പൂരിപ്പിച്ച അപേക്ഷയും സമർപ്പിച്ചിട്ടുള്ള പഠിതാക്കൾക്ക് കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്, പഠനരേഖകൾ സഹിതം ക്ലാസ്സിൽ പങ്കെടുക്കാം. പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന കേന്ദ്രം സംബന്ധിച്ച വിവരം cpstb@niyamasabha.nic.in എന്ന ഇ-മെയിലിൽ ആഗസ്റ്റ് 25 ന് മുൻപ് അറിയിക്കണം. കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭിക്കും.
പി.എൻ.എക്സ്. 2799/2021
 

date