Skip to main content

ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾക്ക് ധനസഹായം

  സംസ്ഥാനത്ത് അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാരുൾപ്പെട്ട സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാൻ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകും. അപേക്ഷകൾ  hpwcshg@gmail.com ൽ ഒറ്റ പി.ഡി.എഫ് ഫോർമാറ്റിൽ സ്‌കാൻ ചെയ്ത് സെപ്റ്റംബർ 15 നകം സമർപ്പിക്കണം. പദ്ധതി പ്രകാരം മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 0471-2347152, 0471-2347153, 0471-2347156.
പി.എൻ.എക്സ്. 2803/2021
 

date