Skip to main content

പുരാരേഖാശേഖര സമുച്ചയം: മന്ത്രിതലയോഗം ചേർന്നു

  സർക്കാർ ആർക്കൈവ്‌സ് വിഭാഗത്തിന്റെ കൈയിലുള്ള വിലപ്പെട്ട താളിയോല ശേഖരം അടക്കമുള്ള പുരാരേഖകൾ സംരക്ഷിക്കുന്നതിനും പഠിതാക്കൾക്കും ഗവേഷകർക്കും ലഭ്യമാക്കുന്നതിനും സാധിക്കുന്ന തരത്തിൽ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കേരള സർവകലാശാല കാമ്പസിനുള്ളിൽ ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെയും പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ട സാഹചര്യത്തിലാണ് യോഗം ചേർന്നത്.
പുരാരേഖകൾ സൂക്ഷിക്കുന്നതിനും ഗവേഷകർക്ക് താമസിച്ചു പഠിക്കുന്നതിനുമുള്ള സൗകര്യങ്ങളടക്കം തയ്യാറാക്കുന്ന കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരിയിൽ തറക്കല്ലിട്ടിരുന്നു. യോഗത്തിൽ സർവകലാശാലയിലെയും വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
പി.എൻ.എക്സ്. 2804/2021
 

date