Skip to main content

ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

 

പൊന്നാനി നഗരസഭയില്‍ ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള തുളസി അയല്‍കൂട്ടമാണ് ഇ-സേവാ കേന്ദ്രം ആരംഭിച്ചത്. പൊന്നാനി മിനി സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെ സംരംഭക രംഗത്തേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തുറന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സീനത്ത്, ബീവി, സി.ഡി.എസ് പ്രസിഡന്റ് മിനി സി.കെ, ജോയിന്റ് ആര്‍.ടി.ഒ സുബൈര്‍, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ മാത്യു ലിജിയന്‍, സംരംഭകരായ രശ്മി, ആയിഷാബി തുടങ്ങിയവര്‍ പങ്കെടുത്തു.

date