Skip to main content

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പരിശീലനം

 

ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികള്‍ ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ www.keralatourismorg/rt സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746186206 ല്‍ ബന്ധപ്പെടണം.

date