Skip to main content

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

 

ജില്ലയില്‍ 2020-21 അധ്യയനവര്‍ഷം വിവിധ ഹയര്‍സെക്കന്‍ഡറി  സ്‌കൂളുകളിലായി പ്ലസ്ടു  പരീക്ഷ എഴുതിയതില്‍ ഉന്നത വിജയം കരസ്ഥമാക്കിയ  പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്കിന്റെ പകര്‍പ്പും പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ഫോണ്‍ നമ്പറും സഹിതം ഓഗസ്റ്റ് 25നകം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ട് സിയില്‍ കൂടുതല്‍ സി  ഗ്രേഡ്, ഡി പ്ലസ് എന്നീ ഗ്രേഡുകള്‍ ലഭിച്ചവര്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 04931 220315 (നിലമ്പൂര്‍ ഐ.ടി.ഡി.പി.), 949607068 (നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 949607069 (എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9496070400(പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍).

date