Skip to main content

അപേക്ഷാ തീയതി നീട്ടി

 

പെരിന്തല്‍മണ്ണ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ  സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം. മറ്റു വിഭാഗങ്ങളില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ളവര്‍ www.fcikerala.org സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ടി ആര്‍ക്കേഡ്, മഞ്ചേരി റോഡ്, മങ്കട ടൗണിലെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04933 295733, 9645078880, 9895510650.

date