Skip to main content

സഹകരണ ഓണം വിപണി ഉദ്ഘാടനം ഇന്ന്

 

സഹകരണ വകുപ്പിന്‍റെ  നേതൃത്വത്തിൽ കൺസ്യൂമർ ഫെഡറേഷൻ മുഖേന വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നടത്തുന്ന സഹകരണ ഓണം വിപണി ഇന്ന് (ഓഗസ്റ്റ് 14) ആരംഭിക്കും. 

ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ ആർപ്പൂക്കര  കോലേട്ടമ്പലം എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 10 ന് നിർവഹിക്കും.

ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഷാജി 
അധ്യക്ഷത വഹിക്കും. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ആദ്യ വില്പന നിർവഹിക്കും.

ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് റോസിലി ടോമിച്ചൻ, ജില്ലാ സഹകരണ ആശുപതി വൈസ് പ്രസിഡന്‍റ് കെ. എൻ വേണുഗോപാൽ, അസിസ്റ്റന്‍റ് രജിസ്ട്രാർ (ജനറൽ ) രാജീവ് എം.ജോൺ, ബാങ്ക് പ്രതിനിധികൾ, കൺസ്യൂമർ ഫെഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ സ്വാഗതവും ആർപ്പൂക്കര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.എസ് ഹരീന്ദ്രൻ നായർ നന്ദിയും പറയും.

date