Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ അഭിമുഖ്യത്തില്‍ വൈക്കത്ത് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് നടത്തിയ പരിപാടി ചെമ്പിലരയന്റെ ഭവനമായ തൈലംപറമ്പില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍  ഫ്‌ളാഗ് ഓഫ് ചെയ്തു.

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമേശന്‍, കെ.എം. മനു, ടി.ആര്‍. അജിത്ത്, അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date