Skip to main content

ഇലക്ഷന്‍ കമ്മീഷന്‍ സ്മാര്‍ട്ടാകുന്നു

ജില്ലയിലെ ഉപയോഗത്തിനായി ഇലക്ഷന്‍ കമ്മീഷന്‍ സ്വന്തമായി ഒരു മൊബൈല്‍ ആപ്പ് രൂപീകരിച്ചിരിക്കുന്നു. 2019 ല്‍ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ഷന്‍ കമ്മീഷന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും വിവരങ്ങള്‍ ഈ ആപ്പ് വെച്ച് ഇലക്ഷന്‍ കമ്മീഷന്റെ ഇ.വി.എം ട്രേഡിംഗ് സോഫ്റ്റ് വെയര്‍ (ഇ.ടി .എസ്) എന്ന സൈറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യും. അപ് ലോഡിംഗ്. കളക്ട്രേറ്റില്‍ പൂര്‍ത്തിയായി വരുന്നു. ഇതു പ്രകാരം 2183 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 3852 ബാലറ്റ് യൂണിറ്റുകളുടെയും മൊബൈല്‍ ആപ്പ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ ആണ് നടന്നു വരുന്നത്.

 

date