Post Category
മ്യൂസിക് ആല്‍ബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു പെരിന്തല്‍മണ്ണ സ്വദേശിയായ കെ .പി അനീഷ് രചനയും സംഗീതവും നിര്‍വഹിച്ച മ്യൂസിക് ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന്‍ കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മക്കു നല്‍കി പ്രകാശനം ചെയ്തു. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങളും മിഷന്‍ പരിപാടികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആല്‍ബം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുരേഷ്, സരിഗ എന്നിവരാണ് പാടിയിരിക്കുന്നത്. വിനീത് വാസുദേവനാണ് ചിത്ര സംയോജനം ചെയ്തിട്ടുള്ളത്. ആല്‍ബം https://youtu.be/DjegRInd7N4 എന്ന ലിങ്കില്‍ ലഭിക്കും
date
- Log in to post comments