Skip to main content

ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് 2500 രൂപ ആശ്വാസ ധനസഹായം

കോവിഡ്  രണ്ടാം തരംഗത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് 2500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കാണ് ആനുകൂല്യം ലഭിക്കുക. കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ശമ്പളമോ കമ്മിഷനോ ലഭിക്കാതിരുന്ന ജീവനക്കാർക്കും കമ്മിഷൻ ഏജന്റുമാർക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് സഹകരണ വെൽഫയർ ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പി.എൻ.എക്സ്. 2858/2021

date