Skip to main content

സംസ്ഥാനത്തെ മുന്‍പന്തിയില്‍ എത്തിച്ചത് ജനകീയാസൂത്രണ പദ്ധതി- കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ

 വികസനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മുന്‍പന്തിയില്‍ എത്തിയത് ജനകീയാസൂത്രണ പദ്ധതിയുടെ ഫലമായാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചിറ്റുമലബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പരിപാടിയില്‍ പങ്കെടുത്ത പി. സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബ്ലോക്ക്പഞ്ചായത്ത് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി. ദിനേശ്, ജില്ലാ പഞ്ചായത്തംഗം സി. ബാള്‍ഡുവിന്‍, അംഗങ്ങളായ ഐ. എം. ഇജീന്ദ്രലേഖ, എം. അനില്‍കുമാര്‍, എം. എസ്. അനില്‍കുമാര്‍, ബി. ഡി. ഒ. സി. രമ്യ, തുടങ്ങിയവര്‍  പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍.2126/2021)

 

date