Skip to main content

കരുവാറ്റയിൽ ഓണചന്തകൾ ആരംഭിച്ചു

 

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ രണ്ട് കർഷക ചന്തകൾ ആരംഭിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഓണചന്തകളുടെ ഉദ്ഘാടനം നിർവഹിച്ചു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും ഹോർട്ടികോർപ്പിൽ നിന്നും എത്തിക്കുന്ന പച്ചക്കറികളുമാണ് വിൽപ്പനയ്ക്കുള്ളത്. കർഷകർക്ക് കൂടുതൽ ലാഭം നൽകുക എന്ന ലക്ഷ്യത്തോടെ കമ്പോള വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്നു പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ 30 ശതമാനം സബ്സിഡിയോടെ ഓണചന്തകളിൽ നിന്നും ജനങ്ങൾക്ക് വാങ്ങാം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷനായി. അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്. ഷബീന ആദ്യ വിൽപ്പന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നാഥൻ, കൃഷി ഓഫീസർ മഹേശ്വരി എന്നിവർ പങ്കെടുത്തു.

date