Skip to main content

അന്നമൂട്ടുന്നവർക്ക് ആദരവേകി നാട്

 

ആലപ്പുഴ: കർഷകർക്ക് ആദരവേകി ജില്ലയിലൊട്ടാകെ കർഷകദിനാചരണം. ചേർത്തല നഗരസഭയിലെ കർഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി കർഷകരെ ആദരിച്ചു. കരുവ പാടശേഖര സമിതിയുടെയും നഗരസഭ ഫാം ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. രഞ്ജിത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ടോമി, കൃഷി അസിസ്റ്റന്റ് വി. സൈജു തുടങ്ങിയവർ പങ്കെടുത്തു.

കടക്കരപള്ളി ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ. എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, സീനിയർ കൃഷി അസിസ്റ്റന്റ് പി. എസ്. പ്രജിസ്മിത തുടങ്ങിയവർ പങ്കെടുത്തു.

മുഹമ്മ ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള ക്യാഷ് അവാർഡും മന്ത്രി നൽകി. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജീവ്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ചന്ദ്ര, കൃഷി ഓഫീസർ രാഖി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.

വയലാർ ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ കർഷകർക്കായി ജൈവ പച്ചക്കറി കൃഷിയുടെ സാധ്യതകളും നേട്ടങ്ങളും എന്ന വിഷയത്തിൽ പരിശീലന പരിപാടിയും നടത്തി. കാർഷിക മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എം.ജി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.വി. ബാബു, വി.കെ. സാബു,  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ ജനാർദ്ദനൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. ജി. ഉണ്ണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അർച്ചന ഷൈൻ,  പഞ്ചായത്ത് അംഗം കുഞ്ഞുമോൻ സാബു, കൃഷി ഉപഡയറക്ടർ രമ ദേവി, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ, തുടങ്ങിയവർ പങ്കെടുത്തു.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. മികച്ച കർഷകരേയും കർഷക തൊഴിലാളികളേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. എസ്. ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന മനോജ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം അഡ്വ.യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓണചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ നിർവഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആംബുജാക്ഷി ടീച്ചർ, കൃഷി ഓഫീസർ എസ്. രഞ്ജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ഭരണിക്കാവ് ബ്ലോക്ക്തല കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം പാലമേൽ ഗ്രാമപഞ്ചായത്തിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ. നിർവഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുതിർന്ന കർഷകരെ ആദരിച്ചു.

ഓണചന്തയുടെ മാവേലിക്കര മണ്ഡലതല ഉദ്ഘാടനവും എം.എൽ.എ. നിർവഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി,  പഞ്ചായത്ത് അംഗങ്ങൾ, ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി,  പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.
 

date