Skip to main content

ശ്രദ്ധേയമായി പച്ചക്കറി പൂക്കളം

 

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ ഭാഗമായി വേദിയിൽ ഒരുക്കിയ പച്ചക്കറി കൊണ്ടുള്ള പൂക്കളം ശ്രദ്ധേയമായി. ഗവൺമെന്റ് ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം സ്‌കൂളിലെ മുൻ കായിക അധ്യാപകനും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ കെ.കെ. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി കൊണ്ട് പൂക്കളം തീർത്തത്. 
150 കിലോ പച്ചക്കറി ഉപയോഗിച്ച് നിർമിച്ച പൂക്കളത്തിന് രണ്ടര മീറ്ററാണ് വ്യാസം. മത്തങ്ങ, വാഴക്കൂമ്പ്, ക്യാരറ്റ്, തക്കാളി, നാരങ്ങ, വഴുതന, മുളക്, സവാള, വെള്ളരിക്ക, വെളുത്തുള്ളി തുടങ്ങി മിക്ക പച്ചക്കറികളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മകളായ പ്രവീണ പ്രതാപൻ, ഇ.എസ്. ശ്രീജിത്ത്, എം.എസ്. സാജൻ എന്നിവരും പച്ചക്കറി പൂക്കളമൊരുക്കുന്നതിന് സഹായികളായി.
 

date