Skip to main content

കിറ്റ്‌സില്‍ എം.ബി.എ 25 വരെ അപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍, കേരള സര്‍വകലാശാലയുടെ കീഴില്‍, എ.ഐ.സി.റ്റി.ഇ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/ സി-മാറ്റ്  യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. 9446529467, 04712327707.
 

date