Skip to main content

ഓണം വിപണനമേള തുടങ്ങി

 

താനാളൂര്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണം വിപണനമേളയ്ക്ക് തുടക്കമായി.  പുത്തന്‍ തെരു  വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥശാലാ പരിസരത്ത് സംഘടിപ്പിച്ച വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെയും  സംരംഭകരുടെയും  പ്രാദേശിക ഉല്‍പ്പന്നങ്ങളും  വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. സൗമിനി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ കെ.ഫാത്തിമ ബീവി, ചാത്തേരി സുലൈമാന്‍, കെവി ലൈജു, ഷെബീര്‍ കുഴിക്കാട്ടില്‍, മെമ്പര്‍ സെക്രട്ടറി ഒ.കെ.പ്രേമരാജന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സുലൈഖ.ടി, അംഗങ്ങളായ കെ.വി വിജയ, ടി.ജിനി, പി.പി ധന്യ, എം.ഷീബ, പി. കമലം, അക്കൗണ്ടന്റ് ടി.കെ.ജിഷാദ്, ഗ്രന്ഥാലയം ഭാരവാഹികളായ രമേഷ് ടി.പി, സി.മുഹമ്മദ് ഷാഫി, വി.വി സത്യാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date