Post Category
സൈക്യാട്രിസ്റ്റ് നിയമനം
മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്യാട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ഡി.പി.എം/ഡി.എന്‍.ബി/എം.ഡിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments