Skip to main content

ജില്ലയില്‍ 19,86,909 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 19,86,909 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 13,89,739 പേര്‍ക്ക് ഒന്നാം ഡോസും 5,62,337 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,33,187 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 97,565 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 8,83,112 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 4,08,415 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,668 പേര്‍ക്ക് ഒന്നാം ഡോസും 30,771 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 23,029 പേര്‍ക്ക് ഒന്നാം ഡോസും 19,715 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
 

date