Skip to main content

കര്‍ഷകരെ ആദരിച്ചു

 

കര്‍ഷകദിനത്തില്‍ പുലാമന്തോള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച കര്‍ഷകരേയും മികച്ച കര്‍ഷക തൊഴിലാളിയേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചന്ദ്രമോഹനന്‍ പനങ്ങാട് അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി. സാവിത്രി, മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം റജീന, പുലാമന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്ദീപ് ലാല്‍, മികച്ച നെല്‍കര്‍ഷകന്‍ പി. ഗോപാലന്‍, കേരകര്‍ഷകന്‍ വി.ഡി. ജോസ്, പച്ചക്കറി കര്‍ഷകന്‍ ചേക്കു മൂലത്തില്‍, സമിശ്ര കര്‍ഷകന്‍ അബ്രഹാം കാവുങ്ങല്‍, വനിത കര്‍ഷക കദീജ കൊല്ലിയത്ത്, പട്ടികജാതി കര്‍ഷകന്‍ ചക്കന്‍ വാല്‍ പറമ്പില്‍, ജൈവ കര്‍ഷകന്‍ കൃഷ്ണന്‍ നമ്പൂതിരി, കര്‍ഷക തൊഴിലാളി കുഞ്ഞി മൊയ്തിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൃഷി അസിസ്റ്റന്‍ഡ് ജില്‍ജി മാത്യു,  സ്മിത സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date