Skip to main content

ഗുണമേന്മയും വിലക്കുറവുമായി കൃഷി വകുപ്പിന്റെ ഓണച്ചന്ത 'ഓണസമൃദ്ധി' 20 വരെ

 

കൃഷി വകുപ്പിന്റെ ഓണച്ചന്ത 'ഓണസമൃദ്ധി' പഴം പച്ചക്കറി വിപണി ആഗസ്റ്റ് 20 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കും.  കൃഷി അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടി കോര്‍പ്പ്, വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവടങ്ങളിലായി 139 ഓണവിപണികളാണ് ഒരുക്കിയിരിക്കുന്നത്.  പച്ചക്കറികള്‍ പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വിലയില്‍ സംഭരിച്ച് 30 ശതമാനം വിലക്കുറവിലും പ്രത്യേക കൃഷിമുറകളിലൂടെ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 20 ശതമാനം അധിക വിലക്ക് സംഭരിച്ച് പൊതു വിപണി വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയിലും വില്പന നടത്തും.

കര്‍ഷകര്‍ക്കു ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടുന്നതിനും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍  പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും വിപുലമായ ഒരുക്കങ്ങളാണ് കൃഷി വകുപ്പ് നടത്തിയിരിക്കുന്നതെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

date