Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം

 

സംസ്ഥാന മത്സ്യവകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ പരീക്ഷാ പരിശീലനം നല്‍കുന്നു.  മെഡിക്കല്‍ എന്‍ട്രന്‍സ്/ പിഎസ്സി/ സിവില്‍ സര്‍വ്വീസ്/ബാങ്ക് പരീക്ഷാ എന്നിവയിലാണ് പരിശീലനം.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.   കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ മത്സ്യഭവനുകളിലോ ബന്ധപ്പെടാം.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന  തീയതി ആഗസ്റ്റ് 24.   മുന്‍പ് ഈ ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :  0495 2383780.

 

date