Skip to main content

ആദിവാസി ഊരുകളിലേക്ക് ഓണക്കിറ്റും ഭക്ഷ്യധാന്യങ്ങളും- വടകര താലൂക്കില്‍ തുടക്കം

 

 

ഓണത്തിനു മുന്നോടിയായി ആദിവാസി ഊരുകളിലേക്ക് ഓണക്കിറ്റും ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്ന പദ്ധതിക്ക് വടകര താലൂക്കില്‍ തുടക്കമായി.  വാണിമേല്‍ പഞ്ചായത്തിലെ അടുപ്പില്‍ കോളനിയിലുള്ള നാരായണിയുടെ വീട്ടില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ച് ഇ.കെ.വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

        വാണിമേല്‍  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെല്‍മ രാജ്, ജനപ്രതിനിധികളായ ശാരദ, ജാന്‍സി, ചന്ദബാബു, പ്രമോട്ടര്‍മാരായ സിനി, സുബിത, ലത,  വനം വകുപ്പ് ജീവനക്കാരായ അമ്മദ് വി.കെ, ഇ.എം.കരുണന്‍,  കുറ്റ്യാടി റേഷനിംഗ് ഇന്‍സ്പെക്ടര്‍ കെ.കെ.ശ്രീധരന്‍, കെ.പി.ശ്രീജിത് കുമാര്‍ എന്നിവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോളനിയിലെത്തി.  കെട്ടില്‍, ചിറ്റാരി കോളനികളിലെ ആദിവാസി ഊരുകളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു.  ഓണക്കിറ്റിനു പുറമേ സാധാരണ റേഷന്‍ അരി, ഗോതമ്പ്, ആട്ട, പഞ്ചസാര, മണ്ണണ്ണ എന്നിവയും പി.എം.ജി.കെ.എ.വൈ അരി, ഗോതമ്പ് എന്നിവയുമാണ് ഊരുകളിലെത്തിച്ചത്.

 

date