Skip to main content

മൃഗസംരക്ഷണ  സംരംഭകത്വ വികസന പരിപാടി വടകരയില്‍

 

 മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ വികസനം സംബന്ധിച്ച് വടകരയില്‍ ആഗസ്്റ്റ് 26 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് വരെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ താലൂക്ക് തല സംരംഭകത്വ കൂട്ടായ്മ നടത്തും.  മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാദ്ധ്യതകളെ കുറിച്ചുളള ക്ലാസ്സുകള്‍, സംരംഭകരുടെ സംശയനിവാരണം, അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയും സാധ്യമെങ്കില്‍ മൃഗസംരക്ഷണ മേഖലയിലെ സംരംഭകര്‍ക്ക് ഉപയോഗപ്രദമാവുന്ന എക്സിബിഷനും ഉണ്ടായിരിക്കും. മൃഗസംരക്ഷണ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുളളവര്‍ക്ക് ഉപയോഗപ്രദമായ ഈ ക്ലാസ്സില്‍ പങ്കെടുക്കുന്നതിന് വടകര വെറ്ററിനറി പോളിക്ലിനിക്കിലോ അടുത്തുളള മൃഗാശുപത്രി മുഖാന്തിരമോ ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ട് മണിക്കകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷിക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. 60 പേര്‍ക്ക് മാത്രമാണ് പ്രവേശനം.

 

date