Skip to main content

പാല്‍ പരിശോധന ക്യാമ്പ് തുടങ്ങി

 

 

 

 

ഓണക്കാലത്ത് വിപണിയില്‍ ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പാലിന്റെ ഗുണനിലവാര പരിശോധന ഊര്‍ജ്ജിതമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ജില്ലാ പാല്‍ പരിശോധനാ ക്യാമ്പിന് തുടക്കം.  ക്യാമ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.  ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍  ആര്‍.രശ്മി, ബാലുശ്ശേരി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എ.റിജുല, ചേളന്നൂര്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി.കെ.അസീന എന്നിവര്‍ പങ്കെടുത്തു.  

 ആഗസ്ത് 20 രാവിലെ വരെ കോഴിക്കോട് സിവില്‍ സ്റ്റേഷന്റെ സി ബ്ലോക്കില്‍ അഞ്ചാം നിലയിലുള്ള ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസറുടെ ഓഫീസിനോട് ചേര്‍ന്നുള്ള ലാബില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യമായി പാല്‍ പരിശോധിച്ചു നല്‍കും.  താല്‍പ്പര്യമുള്ളവര്‍ പായ്ക്കറ്റ് പാല്‍ പൊട്ടിക്കാതെയും അല്ലാത്തവ ചുരുങ്ങിയത് 100 മില്ലി ലിറ്ററും  ഓഫീസ് പ്രവൃത്തി സമയത്ത് കൊണ്ടുവരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date