Skip to main content

: കേരള ചിക്കന്‍ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

 

ഉള്ളിയേരി മാമ്പൊയിലിലെ കുടുംബശ്രീ കേരള ചിക്കന്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. കെ. എം.സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ കേരളാ ചിക്കന്റെ അഞ്ചാമത്തെ വിപണന കേന്ദ്രമാണ് മാമ്പൊയിലില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശുദ്ധവും മായം ചേര്‍ക്കാത്തതുമായ കോഴിയിറച്ചി വിപണിയില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ സംരഭമായ കേരള ചിക്കന്‍ വിപണന കേന്ദ്രങ്ങള്‍ വഴി ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം ബാലരാമന്‍ ആദ്യ വില്‍പ്പന നടത്തി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷാജി, പഞ്ചായത്ത് അംഗം ഗീത വടക്കത്ത്, കുടുംബശ്രീ എ.ഡി.എം.സി ഗിരീഷ് കുമാര്‍ ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദേവി, കേരള ചിക്കന്‍ ഔട്ട്‌ലറ്റ് സംരംഭക ഷാഹിദ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date