Skip to main content

നിര്‍ധനരായ രോഗികള്‍ക്ക് ഓണക്കിറ്റ്, ഓണപ്പുടവ വിതരണം നടത്തി

 

 

ജില്ലാ ടിബി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിര്‍ധനരായ രോഗികള്‍ക്കുള്ള ഓണക്കിറ്റ്, ഓണപ്പുടവ, സാമ്പത്തിക സഹായം എന്നിവയുടെ വിതരണോദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത 150 രോഗികള്‍ക്കാണ് സഹായം ലഭ്യമാക്കിയിട്ടുള്ളത്.

ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളായ ഖാസി ഫൗണ്ടേഷന്‍, ഇന്‍ഡ്യന്‍ റേഡിയോളോജിക്കല്‍ ആന്‍ഡ് ഇമേജിങ്ങ് അസോസിയേഷന്‍, ഹാന്‍ഡ്‌സ് ഓഫ് മലബാര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെയും ടൗണ്‍ ജനമൈത്രി പോലീസ്, വാര്‍ഡ് 17 ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കൗണ്‍സിലര്‍ ടി രനീഷ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.സി അനില്‍കുമാര്‍, ജില്ലാ ടിബി ആന്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ പി പി പ്രമോദ്കുമാര്‍, നാഷനല്‍ കോര്‍ഡിനേറ്റര്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് ഡോ ഗോമതി സുബ്രമണ്യന്‍, ഖാസി ഫൗണ്ടേഷന്‍  ഓര്‍ഗനൈസിംഗ് സെക്രട്ടറി റംസി ഇസ്മായില്‍, ഹാന്‍ഡ്‌സ് ഓഫ് മലബാര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് പി.വി സലീം, കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഇ.പി ബിജു, ത്രീ ലൈന്‍ ഷിപ്പിംഗ് എംഡി കെ കെ റഫീക്ക്, കാലിക്കറ്റ് റേഡിയോളോജി ക്ലബ് പ്രസിഡന്റ് ഡോ ജാസിം, ജില്ലാ സോഷ്യല്‍ ആന്റ് രക്ഷ കോ- ഓര്‍ഡിനേറ്റര്‍ ഡോ അവണി, സോഷ്യല്‍ വര്‍ക്കര്‍ ആര്‍ ജയന്ത് കുമാര്‍, ടൗണ്‍ ജനമൈത്രി പോലീസ് എസ്.ഐ സി ഷൈജു, ബീറ്റ് ഓഫീസര്‍മാരായ സുനിത തൈത്തോടന്‍, അനൂജ, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ സലാം കെ.എ എന്നിവര്‍ സംസാരിച്ചു.

 

 

date