Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടിക്കായുള്ള ഗവ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ മറ്റു സമുദായത്തിൽപ്പെട്ട ആൺകുട്ടികൾ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകൾ 39. പട്ടികജാതി വിഭാഗത്തിന് 60% , പട്ടികവർഗ്ഗ 30%, മറ്റു സമുദായം 10% എന്നീ ക്രമത്തിലാണ് പ്രവേശനം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. അപേക്ഷകർ ജാതി വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക് എന്നിവയുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 6238549688, ഇമെയിൽ ഐഡി : mraluva@gmail.com

date