Post Category
കര്‍ഷക ദിനാചരണം
കൊച്ചി: കാലടി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് കാലടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്ന കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കുന്നതിന്റെയും ഉദ്ഘാടനം അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി അധ്യക്ഷത വഹിക്കും.മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കുന്നു. തുടര്‍ന്ന് ചാലക്കുടി അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഹെഡ് മിനി എബ്രഹാം നയിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടായിരിക്കും.
date
- Log in to post comments