Skip to main content

വിദ്യാർത്ഥികളെ അനുമോദിച്ചു 

 

എറണാകുളം : തദ്ദേശീയ ജനതയുടെ അന്തർ ദേശീയ ദിനചാരണത്തിന്റെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പ് സംഘടിപ്പിച്ച ഗോത്രാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടമ്പുഴ ട്രൈ ബൽ ഷെൽട്ടറിൽ നടന്ന ചടങ്ങ് കോതമംഗലം എം. എൽ. എ ആന്റണി ജോൺ ഉത്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് മെമെന്റൊയും ക്യാഷ് അവാർഡും സമ്മാനിച്ചു. പിണവൂർകുടിയിലെ പാരമ്പര്യ വൈദ്യൻ ആയ കണ്ണൻ കരിമ്പൻ, ഹോമിയോ, ആയുർവേദ, ആലോപ്പതി ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്ന സഹോദരങ്ങൾ ആയ ഡോ.സന്ദീപ്, ഡോ. പ്രദീപ്‌, ഡോ. സൂര്യ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോ. സന്ദീപ്, ഇവരുടെ പിതാവ് രാഘവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ജി. അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌ അംഗം ഡാനി കെ. കെ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ. കെ ഗോപി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date