പൈങ്ങോട്ടൂർ പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികളും ആദ്യ ഡോസ് വാക്‌സിൻ തണലിൽ
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ സെൻറ് ആൻറണീസ് പാരിഷ് ഹാളിൽ നടന്ന മെഗാ ക്യാമ്പിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്. 251 തൊഴിലാളികൾക്കാണ് വാക്സിൻ നൽകിയത്.
മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പൈങ്ങോട്ടൂർ.
തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസ്സി ജയ്സൺ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈസ് എൽദോ , വാർഡ് മെമ്പർമാരായ സണ്ണി കാത്തിരത്തിങ്കൽ, ജിജി ഷിജു, കോതമംഗലം അസി. ലേബർ ഓഫീസർ മുഹമ്മദ് ഷാ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
- Log in to post comments