Skip to main content

പ്രവർത്തനസജ്ജമായി മിനി സിവിൽ സ്റ്റേഷൻ: എ.ഇ.ഒ ആഫീസിൻ്റെ ഉദ്ഘാടനം നടത്തി

 

 

കോലഞ്ചേരി: പൊതു വിദ്യാഭ്യാസ രംഗത്ത് ദീർഘ വീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ച എ.ഇ.ഒ ആഫീസിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിന് തന്നെ മാതൃകയായി പൊതു വിദ്യാഭ്യാസ രംഗം മാറി. ഇതിൻ്റെ തുടർച്ചയായി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. eബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ.അശോകൻ മുഖ്യാതിഥിയായി. ഐ ക്കരനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഡീന ദീപക്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉമാമഹേശ്വരി, ലിസി അലക്സ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അനു അച്ചു, ഡി.ഡി.ഇ ഹണി അലക്സാണ്ടർ, ടി.പി.ജോണി, സി.കെ.അനിത, സി.സി. കൃഷ്ണകുമാർ, ഡാൽമിയ തങ്കപ്പൻ, കെ.കെ.അശോകൻ എന്നിവർ സംബന്ധിച്ചു. എ. ഇ.ഒ കെ.സജിത്ത്കുമാർ സ്വാഗതവും എച്ച്.എം.ഫോറം സെക്രട്ടറി അനിയൻ പി.ജോൺ നന്ദിയും പറഞ്ഞു. 

date