Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ് 

 

ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം, പാലാ, കുറിച്ചി എന്നീ സ്ഥലങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡും ഉളള യുവതികള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ രാത്രികാല മേല്‍നോട്ടങ്ങളുടെയും ഹോസ്റ്റലിലെ ട്യൂഷന്‍ പരിശീലകരുടെയും മേല്‍നോട്ട ഉത്തരവാദിത്വം മേട്രണ്‍ കം റസിഡന്റ്‌സ് ട്യൂട്ടര്‍മാര്‍ക്കായിരിക്കും. 2019 മാര്‍ച്ച് 31 വരെ പ്രതിമാസം 12000 രൂപ ഹോണറേറിയം നല്‍കും. താല്പര്യമുളളവര്‍ ജൂണ്‍ 16നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കളക്‌ട്രേറ്റ് പി.ഒ, കോട്ടയം-686002 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503 

                                                      (കെ.ഐ.ഒ.പി.ആര്‍-1181/18) 

date