Skip to main content

നവീകരിച്ച ഓട്ടിസം സെൻ്റർ ഉദ്ഘാടനം ഇന്ന് (24/08/2021)

 

 

കോലഞ്ചേരി: സമഗ്ര ശിക്ഷാ കേരള കോലഞ്ചേരി ബി.ആർ.സിക്ക് കീഴിലെ ഓട്ടിസം സെൻ്റർ പ്രവർത്തന സജ്ജമായി.പൂതൃക്ക ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓട്ടിസം സെൻ്ററാണ് നവീകരിച്ച് പ്രവർത്തന സജ്ജമാക്കിയത്. നവീകരിച്ച സെൻ്റർ  ഇന്ന് (ചൊവ്വ-24-08) ഉച്ചക്ക് 12 ന് പി.വി.ശ്രീനിജിൻ എം.എൽ.എ നാടിന് സമർപ്പിക്കും.പൂതൃക്ക സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചു കൊടുത്ത പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഓട്ടീസം സെന്റർ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ശോച്യാവസ്ഥയിലായിരുന്നു .ഭിന്നശേഷി കുട്ടികൾക്കാവശ്യമായ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓട്ടീസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള കൗൺസിലിംഗ് തുടങ്ങിയവയാണ് ഇവിടെ നടന്നിരുന്നത്. ഇതിനായി വിശാലമായ 4 മുറികൾ ഉണ്ടങ്കിലും തറയെല്ലാം പൊട്ടിപൊളിഞ്ഞു ഉപയോഗശൂന്യമായ തിനാൽ പ്രവർത്തനം താളം തെറ്റി.

നിലവിൽ 26 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഈ സെന്ററിനെ ആശ്രയിച്ചിരുന്നത്. ശോച്യാവസ്ഥയിലായതോടെ ഇതിൻ്റെ നടത്തിപ്പുകാരായ കോലഞ്ചേരി ബി.ആർ.സിയുടെയും ചുമതലക്കാരിയായ സ്പെഷ്യലിസ്റ്റ് അധ്യാപിക പി.കെ.ചന്ദ്രികയുടെയും ആവശ്യപ്രകാരം കരിമുഗൾ ജെ.സി.ഐ യാ ണ് സെൻ്റർ നവീകരണം ഏറ്റെടുത്തത്. ഇതിൻ്റെ ഭാഗമായി ഏകദേശം 1680 ചതുരശ്രയടി വരുന്ന 3 മുറിയും വരാന്തയും ഉൾപ്പെടുന്ന ഭാഗംമുഴുവനായും ടൈൽസ് ഇടുകയും. കെട്ടിടം പെയിന്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലയിലെ ഏറ്റവും മികച്ച ഓട്ടിസം സെൻ്ററുകളിലൊന്നായി ഇതു മാറും.ഓട്ടിസം സെൻ്ററിനോടൊപ്പം തെ റാപ്പി സെൻ്ററും ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ തുടങ്ങിയ മേഖലകളിലെ ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പങ്കെടുക്കും.

date