Skip to main content

വെളിച്ചണ്ണ ബ്രാന്റുകള്‍ : രജിസ്‌ട്രേഷന്‍ അനിവാര്യം

ജില്ലയില്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിച്ചോ റീപായ്ക്ക് ചെയ്‌തോ വില്‍പന നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും അതത് ബ്രാന്‍ഡുകള്‍ തൃശൂര്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്‌ട്രേഷന്‍ ചെയ്യണം. ജൂണ്‍ 18, 22 തീയതികളില്‍ രജിസ്‌ട്രേഷന്‍ നടത്താം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ബ്രാന്‍ഡ് നെയിം ലേബലിന്റെ ഓരോ കോപ്പി, വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സഹിതം ഈ ദിവസങ്ങളില്‍ ഹാജരാവണം. ഒരു നിര്‍മ്മാതവിന് പരാമവധി നാല് ബ്രാന്‍ഡുകള്‍ മാത്രമേ രജിസ്ട്രര്‍ ചെയ്യാന്‍ കഴിയും. ജൂലൈ 17 ന് ശേഷം ബ്രാന്റ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രജിസ്ട്രര്‍ ചെയ്യാത്ത ബ്രാന്റുകളുടെ വില്‍പ്പനയും അനുവദിക്കില്ല. അംഗീകാരമില്ലാത്ത ബ്രാന്റുകള്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ് വെളിച്ചെണ്ണ വില്‍പന സംസ്ഥാനത്ത് വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണീ തീരുമാനം. കേരളത്തില്‍ ഇത് വരെ ഗുണനിലാവരമില്ലാത്ത 45 ബ്രാന്റകളാണ്  നിരോധിച്ചത്.

date