Skip to main content

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
ഇ.എം.എസ് പുരസ്‌കാരം സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കാണ് നൽകുന്നത്. 50,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പി.എൻ.പണിക്കർ പുരസ്‌കാരം സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകന് നൽകും. 25,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡി.സി.പുരസ്‌കാരം ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കാണ് നൽകുന്നത്. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സമാധാനം പരമേശ്വരൻ പുരസ്‌കാരം മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നൽകും. 10,001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
എൻ.ഇ.ബാലറാം പുരസ്‌കാരം പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയ്ക്കാണ് നൽകുന്നത്. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പി.രവീന്ദ്രൻ പുരസ്‌കാരം മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് നൽകും. 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ഗ്രീൻ ബുക്‌സ് സി.ജി.ശാന്തകുമാർ പുരസ്‌കാരം മികച്ച ശാസ്ത്രാവബോധന സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നൽകും. 25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
നങ്ങേലി പുരസ്‌കാരം സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വനിതാവേദിക്ക് നൽകും. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ജില്ലാ ലൈബ്രറി കൗൺസിലുകളുമായി ബന്ധപ്പെടണം. അപേക്ഷകൾ സെപ്തംബർ 30നകം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ലഭിക്കണം.
പി.എൻ.എക്‌സ്. 2907/2021
 

date