Skip to main content

കമ്പനികള്‍ ലയിപ്പിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ്, ഷേണായ് മടങ്ങിയത് സന്തോഷത്തോടെ

 

 

 

കമ്പനികള്‍ ലയിപ്പിക്കാനുള്ള അനുമതിക്കായുള്ള  വിറ്റല്‍ ദാസ് ഷേണായിയുടെ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകും. 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയില്‍ പരിഗണിച്ച അപേക്ഷ പരിശോധിച്ച് ഒരാഴ്ചക്കകം നടപടി സ്വീകരിക്കാന്‍ വ്യവസായ മന്ത്രി പി.രാജീവ് നിര്‍ദ്ദേശിച്ചു. വെസ്റ്റ്ഹില്‍ വ്യവസായ വികസന പ്ലോട്ടിലുള്ള സ്വദേശി റെസിന്‍സ് ആന്റ് കെമിക്കല്‍സ് എന്ന സ്ഥാപനവും അതേ പ്ലോട്ടിലുള്ള സ്വരാജ് കോട്ടിങ്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ലയിപ്പിച്ചു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുന്നതിനാണ് ഉടമയായ ഷേണായ് അപേക്ഷ നല്‍കിയത്. ഒരു കമ്പനിയായി മാറുമ്പോള്‍ സ്വദേശി കമ്പനിയുടെ ഭൂമി സ്വരാജ് കമ്പനിയുടെ പേരിലേക്ക് കൈമാറ്റം ചെയ്യണമെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ രണ്ടു കമ്പനികളുടെയും ഉടമ താനാണെന്നും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ തനിക്ക് 58 ശതമാനം ഷെയറുള്ളതിനാല്‍ ഭൂമി കൈമാറ്റം ചെയ്യേണ്ടതില്ലെന്നുമാണ് ഷേണായ് വാദിച്ചത്. ഇക്കാര്യം വിശദമായി പരിശോധിച്ച് ഒരാഴ്ച്ചക്കകം നടപടിയെടുക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.

date