Skip to main content

പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം: അനുരുദ്ധിന്റെ പരാതിക്ക് പരിഹാരമായി

 

 

 

വ്യവസായിക ആവശ്യത്തിനു വാങ്ങിയ ഭൂമിയില്‍ അനുമതിയില്ലാതെ പൈപ്പ് ലൈന്‍ എടുത്തത് സംബന്ധിച്ച പരാതിയുമായാണ് അനുരുദ്ധ് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ എത്തിയത്.  സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വ്യാവസായിക ആവശ്യത്തിനാണ് ചെറുവണ്ണൂര്‍ പഴുക്കടക്കണ്ടി സ്വദേശി അനുരുദ്ധ് ഭൂമി എടുത്തത്.  ഇതില്‍ അനുമതിയില്ലാതെയാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. വ്യവസായ സംരംഭം തുടങ്ങുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ഈ സംഭവം.  പരാതി പരിശോധിച്ച മന്ത്രി പരിഹാരത്തിനായി പൈപ്പ് ലൈന്‍ കണക്ഷന്‍ മാറ്റി സ്ഥാപിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
സംരംഭകനെന്ന നിലയില്‍ പരാതി പരിഹരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ വേദി ഒരുക്കിയത് സന്തോഷം നല്‍കുന്നതാണെന്ന് അനുരുദ്ധ് പറഞ്ഞു.

സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളുടെ നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച പരാതിയുമായാണ് ചെങ്ങോട്ടുകാവ് തൊടുവയല്‍ ഹൗസ് സ്വദേശി അരുണ്‍ എത്തിയത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

date