Skip to main content

ശ്രദ്ധേയമായി മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം

 

 

 

ജില്ലയുടെ വ്യവസായ കുതിപ്പിന് ആക്കം കൂട്ടും വിധം സംരംഭകരുടെയും പുതു സംരംഭകരുടെയും ആശങ്കകള്‍ക്ക് വിരാമമിടാന്‍ കഴിഞ്ഞതിലൂടെ ശ്രദ്ധേയമായി വ്യവസായ മന്ത്രി പി.രാജീവ് നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം.  സംസ്ഥാനതലത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ നടത്തിയതിനു ശേഷമാണ് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം നടന്നത് .
ജില്ലയിലെ ചെറുകിട, വന്‍കിട സംരംഭകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.
സംരംഭകര്‍ കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച നിരവധി പ്രയാസങ്ങളുടെയും തടസങ്ങളുടെയും കുരുക്കഴിക്കാനും പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമാകാനും പരിപാടിയ്ക്ക് കഴിഞ്ഞതായി പങ്കെടുത്ത സംരംഭകര്‍ പറഞ്ഞു.  വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ പി.എ.നജീബ് തുടങ്ങിയവര്‍ ഓരോ പരാതികള്‍ കേള്‍ക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. 

date