Skip to main content

വ്യവസായം തുടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും സംരംഭകരാക്കി മാറ്റും -  മന്ത്രി പി.രാജീവ്

 

 

 

 

 വ്യവസായം തുടങ്ങാനായി വ്യവസായ കേന്ദ്രത്തിലെത്തുന്ന എല്ലാവരെയും സംരംഭകരാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. മീറ്റ് ദി മിനിസ്റ്റർ പരിപാടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സർക്കാരിൻ്റെ നയം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചെറുകിട വ്യവസായങ്ങൾ ഇരട്ടിയിലധികമായി ഉയർന്നത് കേരളം കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

 ചർച്ചയിൽ വിവിധ വ്യവസായ പ്രമുഖർ മുന്നോട്ടുവച്ച പരാതികൾക്കും നിർദ്ദേശങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഉത്തരവാദിത്ത നിക്ഷേപത്തിലൂടെ  ഉത്തരവാദിത്ത  വ്യവസായങ്ങൾ ഉയർന്നു വരും.   വ്യവസായ വികസന കോർപ്പറേഷൻ മേഖല ഓഫീസ് കോഴിക്കോട് സ്ഥാപിക്കും.  കെ സ്വിഫ്റ്റ് സംവിധാനം വ്യാപിപ്പിക്കുന്നതിനോടൊപ്പം റിന്യൂവൽ വ്യവസ്ഥകൾ പുനഃപരിശോധിക്കുമന്നും പരമാവധി വ്യവസായികളുമായി ചർച്ച ചെയ്ത് കേരളത്തിന് അനുയോജ്യമായ കൂടുതൽ  പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ ഒരുക്കുമെന്നും    മന്ത്രി പറഞ്ഞു.

 കടവ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി.ശ്രയാംസ് കുമാർ എം പി, ജില്ലയിലെ വ്യവസായ സംരംഭകരായ   വി.പി.ഹരിദാസ്, എം.അബ്ദു റഹ്മാൻ, വി.കെ.സി. ഗ്രൂപ്പ് പ്രതിനിധി റഫീഖ്,എം.ജി.ബാബു, വി.എം.മുഹമ്മദ് താജിബ്, പി.പി.മുസമ്മിൽ, എം.ഫൈസൽ റഹ്മാൻ, പി.കെ.അഹമ്മദ്, എൻ.കെ.മുഹമ്മദലി,
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എം.ജി.രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.

date