Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 26838 പേർ (21479 ഒന്നാം ഡോസും, 5359 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 2271 പേർ (532 ഒന്നാം ഡോസും 1739 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 1165 (924 ഒന്നാം ഡോസും 241 രണ്ടാം ഡോസും)

ജില്ലയിൽ ഇന്ന് (24.08.2021) ആകെ 26838 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 25 ഗർഭിണികൾ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും ,18 മുതൽ 39 വയസ്സുവരെയുള്ള 12824 പേർ ഒന്നാം ഡോസും 1066 പേർ രണ്ടാം ഡോസുമടക്കം 13890 പേരും, 40 മുതൽ 44 വരെയുള്ള  2547 പേർ  ഒന്നാം ഡോസും 267 പേർ രണ്ടാം ഡോസുമടക്കം 2814 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ 3 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 9 പേർ രണ്ടാം ഡോസും, 280 മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും 220 പേർ രണ്ടാം ഡോസുമടക്കം 500 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 388 പേർ ഒന്നാം ഡോസും 527 പേർ രണ്ടാം ഡോസുമടക്കം 915 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 4729 പേർ ഒന്നാം ഡോസും 2000 പേർ രണ്ടാം ഡോസുമടക്കം 6729 പേരും, 60 വയസിനു മുകളിലുള്ള 683 പേർ ഒന്നാം ഡോസും 1267 പേർ രണ്ടാം ഡോസുമടക്കം 1950 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 101 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 2271 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 2 ഗർഭിണികൾ രണ്ടാം ഡോസും, 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 450 പേർ ഒന്നാം ഡോസും 1007 പേർ രണ്ടാം സോസുമടക്കം 1459 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 42 പേർ ഒന്നാം ഡോസും 30 പേർ രണ്ടാം ഡോസുമടക്കം 72 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 37 പേർ ഒന്നാം ഡോസും 334 പേർ രണ്ടാം ഡോസുമടക്കം 371 പേരും, 60 വയസ്സിനു മുകളിലുള്ള 3 പേർ ഒന്നാം ഡോസും 366 പേർ രണ്ടാം ഡോസുമടക്കം 369 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 6 സെഷനിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 1165 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 3 ഗർഭിണികൾ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 685 പേർ ഒന്നാം ഡോസും 80 പേർ രണ്ടാം ഡോസുമടക്കം 765 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 54 പേർ ഒന്നാം ഡോസും 9 പേർ രണ്ടാം ഡോസുമടക്കം 63 പേരും, 26 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസുമടക്കം 32 പേരും, 45 മുതൽ 60 വയസ്സുവരെയുള്ള 112 പേർ ഒന്നാം ഡോസും 97 പേർ രണ്ടാം ഡോസുമടക്കം 209 പേരും, 60 വയസ്സിനു മുകളിലുള്ള 37 പേർ ഒന്നാം ഡോസും 46 പേർ രണ്ടാം ഡോസും അടക്കം 83 പേരും, 2 മുലയൂട്ടുന്ന അമ്മമാർ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 17 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
 
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date