Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 23190 പേർ (17975 ഒന്നാം ഡോസും, 5215 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 3238 പേർ (647 ഒന്നാം ഡോസും 2591 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 928 (712 ഒന്നാം ഡോസും 216 രണ്ടാം ഡോസും)

ജില്ലയിൽ ഇന്ന് (25.08.2021) ആകെ 23190 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 555 ഗർഭിണികൾ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസുമടക്കം 960 പേരും ,18 മുതൽ 39 വയസ്സുവരെയുള്ള 11411 പേർ ഒന്നാം ഡോസും 1044 പേർ രണ്ടാം ഡോസുമടക്കം 12455 പേരും, 40 മുതൽ 44 വരെയുള്ള  2065 പേർ  ഒന്നാം ഡോസും 272 പേർ രണ്ടാം ഡോസുമടക്കം 2337 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ ഒരു ആരോഗ്യ പ്രവർത്തകൻ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസും, 115 മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും 120 പേർ രണ്ടാം ഡോസുമടക്കം 235 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 24 പേർ ഒന്നാം ഡോസും 68 പേർ രണ്ടാം ഡോസുമടക്കം 92 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 3191 പേർ ഒന്നാം ഡോസും 2341 പേർ രണ്ടാം ഡോസുമടക്കം 5532 പേരും, 60 വയസിനു മുകളിലുള്ള 613 പേർ ഒന്നാം ഡോസും 1360 പേർ രണ്ടാം ഡോസുമടക്കം 1973 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 98 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 3238 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 11 ഗർഭിണികൾ ഒന്നാം ഡോസും 26 പേർ രണ്ടാം ഡോസുമടക്കം 37 പേരും, 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 437 പേർ ഒന്നാം ഡോസും 1198 പേർ രണ്ടാം സോസുമടക്കം 1635 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 63 പേർ ഒന്നാം ഡോസും 171 പേർ രണ്ടാം ഡോസുമടക്കം 234 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 93 പേർ ഒന്നാം ഡോസും 819 പേർ രണ്ടാം ഡോസുമടക്കം 912 പേരും, 60 വയസ്സിനു മുകളിലുള്ള 43 പേർ ഒന്നാം ഡോസും 377 പേർ രണ്ടാം ഡോസുമടക്കം 420 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 14 സെഷനിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 928 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ ഒരോ ഗർഭിണികൾ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 522 പേർ ഒന്നാം ഡോസും 96 പേർ രണ്ടാം ഡോസുമടക്കം 618 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 34 പേർ ഒന്നാം ഡോസും 14 പേർ രണ്ടാം ഡോസുമടക്കം 48 പേരും, 4 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 20 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസുമടക്കം 28 പേരും, വിദേശത്തുപോകാൻ തയ്യാറെടുക്കുന്ന 8 പേർ ഒന്നാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ള 99 പേർ ഒന്നാം ഡോസും 57 പേർ രണ്ടാം ഡോസുമടക്കം 156 പേരും, 60 വയസ്സിനു മുകളിലുള്ള 27 പേർ ഒന്നാം ഡോസും 36 പേർ രണ്ടാം ഡോസും അടക്കം 63 പേരും, ഒരു മുലയൂട്ടുന്ന അമ്മ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 20 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
 
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date